---
title: " മനഃസാക്ഷി ഇല്ലാതെ മകൻ...! മദ്യലഹരിയിൽ അമ്മയെ കഴുത്ത് ഞരിച്ചുകൊല്ലാൻ‌ ശ്രമിച്ച മകൻ അറസ്റ്റിൽ; ആക്രമണത്തിൽ മനംനൊന്ത് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു"
english_title: "Man Arrested in Wayanad for Attempting to Kill 80-Year-Old Mother While Drunk"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376892/wayanad-man arrested-attempt-murder-mother-manathavady"
published_at: "2026-08-05T20:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7352e30be6c_wayanad-man_arrested-attempt-murder-mother-manathavady.jpg"
keywords: ["Attempted Murder", "Wayanad Crime", "Wayanad News", "Crime News"]
---

#  മനഃസാക്ഷി ഇല്ലാതെ മകൻ...! മദ്യലഹരിയിൽ അമ്മയെ കഴുത്ത് ഞരിച്ചുകൊല്ലാൻ‌ ശ്രമിച്ച മകൻ അറസ്റ്റിൽ; ആക്രമണത്തിൽ മനംനൊന്ത് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

> **Lead Summary:** വയനാട്: മദ്യലഹരിയിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി തോണിച്ചാൽ സ്വദേശിനിയായ 80 വയസുകാരി സരോജിനിയാണ് ആക്രമണത്തിന് ഇരയായത്.

## Article Content

വയനാട്: മദ്യലഹരിയിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി തോണിച്ചാൽ സ്വദേശിനിയായ 80 വയസുകാരി സരോജിനിയാണ് ആക്രമണത്തിന് ഇരയായത്.

മകൻ ദിനേശനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മദ്യപിച്ചെത്തിയ ദിനേശൻ അമ്മയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സരോജിനിയെ ദിനേശന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ദിനേശനെ അറസ്റ്റ് ചെയ്തു.

മകന്റെ ക്രൂരമായ ആക്രമണത്തിൽ മനംനൊന്ത സരോജിനി പിന്നീട് ജീവനൊടുക്കാൻ ശ്രമിച്ചു. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരോജിനിയുടെ നില ഇപ്പോൾ സ്ഥിരതയുള്ളതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മകനെതിരെ കൊലപാതക ശ്രമത്തിനും മറ്റ് വകുപ്പുകൾ ചേർത്തുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മദ്യപാനമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു. പ്രായമായ അമ്മയെ മകൻ തന്നെ ആക്രമിച്ച സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376892/wayanad-man arrested-attempt-murder-mother-manathavady)